ടൊറന്റോ: കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് തൊഴില്‍ നഷ്ടം നേരിട്ടു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുതിയതായി പുറത്തുവിട്ട ലേബര്‍ ഫോഴ്സ് സര്‍വേയുടെ കണക്കുകളിലാണ് തൊഴില്‍ നഷ്ടത്തിന്റെ കാര്യം വ്യക്തമാക്കുന്നത്. ആഗസ്റ്റ്, സെപ്തംബര്‍ എന്നീ മാസങ്ങളിലെ തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷമാണ് ഒക്ടോബറില്‍ രാജ്യത്ത് തൊഴില്‍ നഷ്ടം നേരിട്ടത്. 7100 തൊഴിലുകളാണ് ഈ മാസത്തില്‍ ഇല്ലാതായത്. ഇതിനെ തുടര്‍ന്ന് തൊഴിലില്ലായ്മ 5.5 ല്‍ നിന്നും 5.9 ആയി ഉയര്‍ന്നു.
അമേരിക്ക തങ്ങളുടെ തൊഴിലുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്ത ഉടനെയാണ് കാനഡയില്‍ തിരിച്ചടിയുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ കണക്കുകള്‍ തെറ്റായ ഡാറ്റയുടെ അടിസ്ഥാനത്തിലാണോ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.