ടോറോന്റോ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കാനഡയില്‍ വിദേശ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക്. കനേഡിയന്‍ പൗരന്മാരോ രാജ്യത്ത് സ്ഥിര താമസക്കാരോ അല്ലാത്തവര്‍ക്കാണ് പ്രവേശന വിലക്ക്. അതേസമയം, അമേരിക്കന്‍ പൗരന്മാര്‍, വിമാനത്തിലെ ജോലിക്കാര്‍, കനേഡിയന്‍ പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കു നിയന്ത്രണം ബാധകമല്ല. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പുതിയ പ്രഖ്യാപനം.
രോഗലക്ഷണങ്ങളുള്ള യാത്രക്കാരുമായി കാനഡയിലേക്കു യാത്ര പാടില്ലെന്ന് വിമാന സര്‍വീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മോണ്ട്റിയല്‍, ടോറോന്റോ, കാല്‍ഗറി, വാന്‍കൂവര്‍ എന്നീ നാലു വിമാനത്താവളങ്ങളില്‍ മാത്രമേ പ്രവേശനമുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.