The National Commission for Women’s NRI Cell handles issues faced by women deserted by their non-resident Indian husbands.
വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ആധാര്‍ കേസിലെ സുപ്രീം കോടതി വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു.
പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡോ ആധാറിന് അപേക്ഷ സമര്‍പ്പിച്ചതിന്റെ രേഖയോ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അതേസമയം ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ കണക്ഷനുകള്‍ തുടങ്ങിയവക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ സേവനപദ്ധതികള്‍ക്കും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
മലിനീകരണം തടയുക ലക്ഷ്യമിട്ട് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വില്പന ഇത്തവണയും നിരോധിച്ചിരിക്കുകയാണ് സുപ്രീം കോടതി. നവംബര്‍ ഒന്നു വരെയാണ് നിരോധനം.
മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. വാഹന ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വാഹന ഉടമ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 10 വരെ നീട്ടിയേക്കും. ഇത് സംബന്ധിച്ച് നിര്‍ദേശം നല്കാന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനു സുപ്രീം കോടതി അനുമതി നല്കി.
ആധാര്‍ നമ്പര്‍ ലഭ്യമാക്കിയില്ലെങ്കില്‍ പാന്‍ അസാധുവാകുമെന്ന വ്യവസ്ഥ നടപ്പാക്കുന്നതു ഭാഗികമായി സ്റ്റേ ചെയ്യുന്നതായും കോടതി വ്യക്തമാക്കി. നിലവില്‍ ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്കാണ് ആദായനികുതി റിട്ടേണിനും പാന്‍ നമ്പറിനും ആധാര്‍ നിര്‍ബന്ധമെന്ന വ്യവസ്ഥ ബാധകം. പുതുതായി ആധാര്‍ നമ്പര്‍ നേടുന്നതിനു വിലക്കുമില്ല.
മുസ്ലിം സ്ത്രീ ഇദ്ദ കാലയളവില്‍ വിവാഹം ചെയ്താല്‍ അത് അസാധുവായി കാണാനാവില്ലെന്ന് ഡല്‍ഹി സിറ്റി കോടതി. വിവാഹമോചിതയായ സ്ത്രീ മൂന്നു മാസം കാത്തിരുന്ന ശേഷമേ പുനര്‍വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന വാദം കോടതി തള്ളി.
ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശമായി നല്‍കുന്നതാണ് ശരിയായതും മാന്യമായതുമായ തുകയെന്ന് കോടതി വ്യക്തമാക്കി. സ്ത്രീക്ക് മാന്യമായി ജീവിക്കാന്‍ മതിയാകുന്നതായിരിക്കും ജീവനാംശം.
ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനുളള അവകാശം മൗലികാവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതി ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.