Currency

Interview

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ടി.പി സെന്‍കുമാറിനെ നിലനിറുത്തണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എൽ.ഡി.എഫ് സര്‍ക്കാര്‍ നടപടി ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഒരു പദവിയിൽ രണ്ട് വര്‍ഷമെങ്കിലും തുടരുന്നതിന് അനുവദിക്കണമെന്നാണ് ചട്ടമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പദവിയിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റിയത് എന്ന് കേന്ദ്രം അറിയിച്ചു. […]

Top
x