Government of India has launched electronic travel authorisation or e-Visa for India which allows citizens of 165 countries to travel to India without requiring a physical stamping on the passport.
കാറിലിരുന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ 300 ദിനാര്‍ പിഴ ഈടാക്കുമെന്ന് നോര്‍തേണ്‍ മുനിസിപ്പാലിറ്റി. ശുചിത്വ നിയമം അനുസരിച്ച് നിലവിലുള്ള വ്യവസ്ഥ പ്രകാരമാണ് നടപടിയെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.
ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളില്‍ ഐ.സി.എം.ആര് അംഗീകൃത ലാബില്‍ നടത്തിയ കോവിഡ് ടെസ്റ്റിന്റെ റിസല്‍ട്ടാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത്. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ ഒഴികെ എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്.
തൊഴിലാളി ദിനമായ മേയ് ഒന്ന് ശനിയാഴ്ചയായതിനാലാണ് പകരം മേയ് രണ്ട് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) യാണ് പദ്ധതി ആവിഷ്കരിച്ചത്. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെന്‍ട്രല്‍ ബാങ്കിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ വഴി നിശ്ചിത തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം എത്തിച്ചിരിക്കണം എന്നാണ് നിര്‍ദേശം.
യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര് കോഡും ഉണ്ടായിരിക്കണം. ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്. ഇത് പ്രകാരം ഈദ് ദിനം മുതല്‍ ബഹ്റൈനിലേക്ക് വരുന്ന, വാക്സിന് ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടതില്ല. കോവിഡ് മുക്തരായവര്‍ക്കും ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കും.
കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യുട്ടി പാര്‍ലറുകള്‍ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. 1345 റെസ്റ്റോറന്റുകള്‍ പരിശോധിക്കുകയും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ അറബ് മേഖലയില്‍ ബഹ്റൈന്‍ മൂന്നാം സ്ഥാനം. അന്താരാഷ്ട്ര തലത്തില്‍ 35 ാം സ്ഥാനമാണ് ഈ വര്‍ഷം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പോയന്റ് റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ കൂടിയിട്ടുണ്ട്.
ബഹ്റൈനില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ അനുമതി. പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്സിന് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു.