11 റൂട്ടുകളില്‍ മാര്‍ച്ച് പത്തു മുതല്‍ മാറ്റമുണ്ടാകും. ദുബായ്, ഷാര്‍ജ, ഹത്ത എന്നിവയ്ക്കിടയില്‍ ഏഴ് പുതിയ റൂട്ടുകള്‍ പ്രവര്‍ത്തിക്കും. 10 മുതല്‍ റൂട്ട് സി 07 റദ്ദാക്കും. പകരം സി05, സി06 എന്നീ പുതിയ റൂട്ടുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നും ആര്‍ടിഎ വെബ് സൈറ്റില്‍ വ്യക്തമാക്കി. ഇതിനൊപ്പം ചില ഇന്റര്‍സിറ്റി ബസ് റൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും പുതിയ ചില റൂട്ടുകള്‍ ആരംഭിക്കുകയാണെന്നും വ്യക്തമാക്കി.
റമദാനില്‍ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പള്ളികള്‍ക്കോ വീടുകള്‍ക്കോ മറ്റേതെങ്കിലും പൊതു സ്ഥലങ്ങള്‍ക്കോ പുറത്ത് കൂടാരങ്ങള്‍ അനുവദിക്കില്ല. കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യു.എ.ഇയിലെ മറ്റു എമിറേറ്റുകളും റമദാന് തമ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചന.
സന്ദര്‍ശക, ടൂറിസ്റ്റ് വീസയിലെത്തി 2020 ഡിസംബര്‍ 28ന് മുന്‍പ് സമയപരിധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഈ മാസം 31 വരെ പിഴയടയ്ക്കാതെയും മറ്റു ഫീസുകള്‍ നല്‍കാതെയും രാജ്യത്ത് താമസിക്കാം.
യു.എ.ഇ ഫെഡറല്‍ നിയമപ്രകാരം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൃത്യമായി ശമ്പളം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. മാസ ശമ്പളക്കാര്‍ക്ക് മാസത്തില്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ചയിലൊരിക്കലെങ്കിലും വേതനം നല്‍കിയിരിക്കണം. ശമ്പള ദിവസം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടാല്‍ അത് വേതനം വൈകിക്കുന്നതായി കണക്കാക്കും.
ഏപ്രില്‍ മധ്യത്തില്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ദുബായിലെ ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുമ്പ് അടക്കണം. മദ്യശാലകളും പബ്ബുകളും അടഞ്ഞുകിടക്കും. സിനിമാശാലകള്‍ ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. മാസ്ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി തുടരും.
യുഎഇ ടൂര്‍ 2021 നടക്കുന്ന നാളെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4.30 വരെ ദുബായിലെ പല റോഡുകളും ഭാഗികമായി അടയ്ക്കും. ദയ്റയില്‍ 12.35ന് ആരംഭിക്കുന്ന സൈക്കിള്‍ ടൂര്‍ പൈതൃക സ്ഥലങ്ങളും നവനിര്‍മിത ദുബായ് പ്രദേശങ്ങളും ചുറ്റി വൈകിട്ട് 4.30നാണ് പാം ജുമൈറയില്‍ സമാപിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചത്. പാസ്പോര്‍ട്ട് എന്നല്ല, ബോഡിങ്പാസ്സ് വരെ ഈ നടപടികള്‍ക്ക് ആവശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്വെയര് അതാത് സമയത്ത് വേണ്ടത് ചെയ്യും.
എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്ലൈദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജിഡിആര്‍എഫ്എ, ഐസിഎ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നുമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ സാമ്പിള്‍ ശേഖരിച്ച സമയം, പരിശോധന പൂര്‍ത്തിയാക്കിയ സമയം എന്നീ വിശദാംശങ്ങള്‍ ലഭ്യമാകുന്ന വിധമായിരിക്കണം പരിശോധനാ ഫലം. ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആര്‍ ഫലവുമായി ഇനി മുതല്‍ ദുബായിലേക്ക് യാത്രാനുമതി ലഭിക്കില്ല.
വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. ആദ്യഘട്ടത്തില്‍ സ്വകാര്യമേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫേസ് ഐ.ഡി ഉപയോഗിക്കുക. വിജയകരമാണെങ്കില്‍ മറ്റ് മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കും.