ഏപ്രില്‍ 25 മുതല്‍ വിലക്ക് പ്രാബല്ല്യത്തില്‍ വന്നു. ഇന്ത്യയില്‍ നിന്നുള്ള ജര്‍മന്‍കാര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി പറഞ്ഞു. ജര്‍മനിയില്‍ സ്ഥിരമായി താമസിക്കുന്ന ജര്‍മന്‍കാര്‍ക്കും വിദേശികള്‍ക്കും പ്രവേശിക്കാം. അവരും രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും എത്തിച്ചേര്‍ന്നതിനുശേഷം ക്വാറന്റീനില്‍ കഴിയുകയും വേണം.
ആസ്ട്രസെനക കോവിഡ് വാക്സിന് ഉപയോഗം 60 വയസിന് മുകളിലുള്ള പൗരന്മാരില് മാത്രമായി പരിമിതപ്പെടുത്തി ജര്‍മ്മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വാക്സിന് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഫെബ്രുവരി പകുതി വരെയാണ് നിലവിലുള്ള ലോക്ക്ഡൗണിന്റെ കാലാവധി. ഇതു മാര്‍ച്ച് 14 വരെ നീട്ടണമെന്നാണു ചില സ്റ്റേറ്റുകള്‍ ആവശ്യപ്പെട്ടത്. മറ്റു സ്റ്റേറ്റുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് മാര്‍ച്ച് ഏഴു വരെയാക്കിയത്.
പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ബുധനാഴ്ച മുതല്‍ മിക്ക സ്റ്റോറുകള്‍, സ്കൂളുകള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവ അടച്ചിടും. കൊറോണ വൈറസ് മഹാമാരിയെ രണ്ടാമത്തെതും മൂന്നാമത്തേതുമായ തരംഗത്തെ നേരിടാന്‍ ഈ ലോക്ഡൗണ്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
മുതിര്‍ന്ന പൗരന്മാര്ക്കും, അടിസ്ഥാന രോഗമുള്ളവര്‍ക്കും, ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കുമായിരിക്കും വാക്സീന് ആദ്യം ലഭിക്കുക. സ്വകാര്യ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും, സമ്മതിപത്രവും ഇതിന് ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. 2021 നവംബറിനകം ജര്‍മനിയില്‍ എല്ലാവര്ക്കും വാക്സീന് ലഭിച്ചിരിക്കും.
ക്രിസ്മസ് കാലത്തെയും ന്യൂഇയര്‍ കാലത്തെയും ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരിമരുന്ന് പ്രയോഗം പൊലീസ് നിയന്ത്രിക്കും. ദേവാലയങ്ങളില്‍ ക്രിസ്മസ്, ന്യൂഇയര്‍ ശുശ്രൂഷകള്‍ ഉണ്ടാവില്ല. ജനം സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഡിസംബറിലെ വിശേഷ ദിവസങ്ങളില്‍ ഹോട്ടലും റസ്റ്ററന്റുകളും അടഞ്ഞു തന്നെ കിടക്കും. എന്നാല്‍ അതിനുള്ള അന്തിമ തീരുമാനം 28ന് പ്രഖ്യാപിക്കും.
അതേസമയം, ആദ്യത്തെ കൊറോണ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഡിസംബര്‍ 11 മുതല്‍ യുഎസില്‍ തുടങ്ങുന്നതിനു പിന്നാലെ ജര്‍മ്മനിയും വാക്സീനേഷന് ആരംഭിച്ചേക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം യൂറോപ്പിലും ആരംഭിയ്ക്കാനുള്ള തയാറെടുപ്പിലാണ് യൂറോപ്യന്‍ യൂണിയന്.
ജര്‍മനിയില്‍ നവംബര്‍ അവസാനം വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ ലൈറ്റ് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ 2021 ജനുവരി അവസാനം വരെ നീട്ടുമെന്ന് സൂചന. ശൈത്യകാലത്ത് യൂറോപ്പിലും, ജര്‍മനിയിലും കോവിഡ് വ്യാപനം കൂടുമെന്നുള്ള പ്രവചനത്തിന് തടയിടുകയാണ് ലോക്ഡൗണ്‍ ലൈറ്റ് കൊണ്ട് ചാന്‍സലര്‍ മെര്‍ക്കല്‍ ഉദ്ദേശിക്കുന്നത്.
അത്യന്താധുനികമായി നിര്‍മ്മിച്ച വിമാനത്താവളം ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ് എന്ന പേരില്‍ അറിയപ്പെടും. 2006 ലാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. നേരത്തെ നഗരത്തിലുണ്ടായിരുന്ന ടെമ്പിള്ഹോഫ് 2008 ല്‍ നിര്‍ത്തിയിരുന്നു. ടേഗല്‍, ഷോണെഫെല്‍ഡ്, എന്നീ വിമാനത്താവളങ്ങള്‍ ഏകോപിപ്പിച്ചാണ് പുതിയ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.
ലോക്ഡൗണിന് നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ 30 വരെയാണ് പ്രാബല്യം. സ്കൂളുകളും കിന്‍ഡര്‍ ഗാര്‍ഡനുകളും കടകളും തുറക്കും. രണ്ട് വീടുകളില്‍ നിന്ന് ഒത്തുചേരുന്നവരുടെ പരമാവധി എണ്ണം പത്തായി പരിമിതപ്പെടുത്തി. ജനസംഖ്യ അനുസരിച്ച് സാമൂഹിക സമ്പര്‍ക്കങ്ങളില്‍ കുറവുണ്ടായില്ലെങ്കില്‍, ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനം രോഗികളുടെ എണ്ണം 28,000 എത്തുമെന്നു സര്‍ക്കാര്‍ കണക്കാക്കി.