ക്വോലലമ്പൂർ: മലേഷ്യന്‍ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വണ്‍ ഏഷ്യ ഇയര്‍ എന്‍റ് സെയിലിന് തുടക്കമായി. മലേഷ്യയെ ഏഷ്യയുടെ ഷോപ്പിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്വാലാലംപൂര്‍, പെനാംഗ്, സെലഗൂര്‍, സബാ, സര്‍വാക്, മെലാക്ക എന്നിവിടങ്ങളിലെ വ്യാപാരമേഖലകളേയും ഷോപ്പിംഗ് മാളുകളേയും ബന്ധിപ്പിച്ചാണ് ഈ ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് ഈ ഷോപ്പിംഗ് മാമാങ്കം. അഫാമോസ റിസോര്‍ട്ടാണ് ഷോപ്പിംഗിനുള്ള വണ്‍ സ്റ്റോപ് ഡെസ്റ്റിനേഷന്‍. 4600ഇന്ത്യന്‍ രൂപയ്ക്ക് മേല്‍ ഷോപ്പിംഗ് നടത്തുന്ന സഞ്ചാരികള്‍ക്ക് ജിഎസ്ടി ഇളവും ലഭിക്കും. […]