The Indian community in Kuwait continues to grow at 5-6% per annum. Indian community remains largest and the most preferred community in Kuwait, the second largest expatriate community being the Egyptians
ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഇനിമുതല്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. പുതിയ നടപടി ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
എംപ്ലോയ്മെന്റ് റസിഡൻറ്സ് വിസ സ്റ്റാമ്പിങ് വ്യാജമായി നടത്തി കുവൈറ്റിലെത്തിയവർ വന്ന വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്നു. ഇത്തരത്തിൽ വ്യാജമായി റസിഡൻറ്സ് വിസ സ്റ്റാമ്പിങ് ചെയ്യുന്നതിലൂടെ ചതിയിൽപ്പെട്ടത് ധാരാളം പേർ.
കോവിഡ് വാക്സീന് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലദൈര്‍ഘ്യം ആരോഗ്യമന്ത്രാലയം പുനക്രമീകരിച്ചു. ഫൈസര്‍, ആസ്ട്രസെനിക വാക്സീനുകളുടെ ദൗര്‍ലഭ്യമാണ് കാരണം. ഫൈസര്‍ വാക്സീന് രണ്ടാം ഡോസ് നിലവില്‍ 3 ആഴ്ചകള്‍ക്ക് ശേഷം എന്നത് 6 ആഴ്ചയാക്കി മാറ്റി.
ആരോഗ്യ സംരക്ഷണ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുകയെങ്കിലും കുട്ടികളുടെ ബാഹുല്യം അധികൃതരില്‍ ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തിലാണ് അത്തരം സ്കൂളുകളുടെ പ്രവര്‍ത്തനം 2 ഷിഫ്റ്റുകളിലാക്കാനുള്ള നീക്കം. രാവിലെ 7.30ന് തുടങ്ങി 11 വരയും 12ന് തുടങ്ങി വൈകിട്ട് 3.30 വരെയുമാകും ഷിഫ്റ്റുകള്‍. ഒരു പീരിയഡ് 35 മിനിറ്റില്‍ കവിയരുതെന്നും നിര്‍ദേശമുണ്ടാകും.
വിദേശികള്‍ക്ക് കുവൈത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയുണ്ടായിരിക്കുമെന്നു സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു. 2 ഡോസ് കോവിഡ് വാക്സീന് എടുക്കാത്ത സ്വദേശികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് വിലക്കാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പതിവ് വിമാന സര്‍വീസ് നിലവില്‍ ഇല്ലാത്തതിനാല്‍ കുവൈത്ത് അധികൃതര്‍ നിര്‍ണയിച്ച വിഭാഗങ്ങള്‍ക്ക് മാത്രമേ നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ആരോഗ്യമന്ത്രാലയം ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് നിലവില്‍ പ്രവേശനാനുമതിയുള്ളവര്. ആ വിഭാഗത്തിലാണ് അധ്യാപകരെകൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വേദന സംഹാരികളായ ലിറിക (Lyrica), ന്യൂറൊന്‍ടിന്‍ (Neurontin) എന്നീ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നവര്‍ 5 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം. നിരോധിക്കപ്പെട്ട ഈ മരുന്നുകള്‍ വില്പന നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ഉണ്ടാകും.
അറുപതു വയസിനുമുകളില്‍ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്കു തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുവൈത്ത് മാനവ വിഭവശേഷി അതോറിറ്റി. ഉത്തരവില്‍ ഭേദഗതി വരുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതര്‍ നയം വ്യക്തമാക്കിയത്.
ഫൈസര്‍ ബയോടെക്, ആസ്ട്രസെനിക ഓക്സ്ഫഡ്, മൊഡേണ, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സീനുകള്‍. പുതുതായി അംഗീകാരം നല്കുന്നവയുണ്ടെങ്കില് യഥാസമയം പട്ടിക പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.