മരുഭൂമിയിലെ മണലിൽ താഴുന്നു പോകുന്ന വാഹനങ്ങളും കടല്‍ അപകടത്തിൽപെടുന്ന ബോട്ടുകളും ഉയര്‍ത്താന്‍ ഖത്തറിലെ ഈ രക്ഷാസംഘത്തിന്റെ സഹായം തേടാം. സൗജന്യ സേവനമാണ് അല്‍ ബെയ്റാക്ക് നല്‍കുന്നത്.
2022 ജൂണ്‍ 17, 18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോകകേരള സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മെയ് 15 വരെ സ്വീകരിക്കും.
കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കുട്ടികളുടെ അക്കാദമിക പ്രകടനം വിലയിരുത്തണം. ജയിച്ചു, തോറ്റു, സെക്കന്‍ഡ് റൗണ്ട് എന്നിങ്ങനെ കൃത്യമായി സിസ്റ്റത്തില്‍ കാണിച്ചിരിക്കണം. വിദ്യാര്‍ഥി പരാജയപ്പെട്ടാല്‍ അതിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമാക്കണം. സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഒരു കാരണവശാലും സാക്ഷ്യപത്രം രക്ഷിതാക്കള്‍ക്ക് നല്‍കരുത്.
നവീകരണ പദ്ധതികള്‍ പുരോഗമിക്കുന്ന ഡി റിങ് റോഡിലെ നുഐജ ഇന്റര്സെക്ഷന് ഭാഗികമായി തുറന്നു. ഇതോടെ നജ്മ, അല്‍ ഹിലാല്‍, നുഐജ, ഓള്‍ഡ് എയര്‍പോര്‍ട്ട് മേഖലകളിലേക്കുള്ള ഗതാഗതം സുഗമമായി. ഡി റിങ് റോഡ് നവീകരണ പദ്ധതികള്‍ 50% പിന്നിട്ടതായും അടുത്തവര്‍ഷം ആദ്യ പാദത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
ഖത്തറില്‍ കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസിനായി ചെയ്യേണ്ട കാര്യങ്ങളില്‍ മാറ്റം വരുത്തിയതായി പിഎച്ച്സിസി അറിയിച്ചു. ആദ്യ ഡോസ് ഹെല്‍ത്ത് സെന്ററുകളില്‍ വെച്ച് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും അതെ ഹെല്‍ത്ത് സെന്ററില്‍ വെച്ച് തന്നെയായിരിക്കും ലഭിക്കുക.
ഡ്രൈവ്-ത്രൂ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്കേറി തുടങ്ങിയതോടെ ഏതാനും ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടാമത്തെ ഡോസ് വാക്സിനും നല്കി തുടങ്ങി. ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചവരില്‍ പലര്‍ക്കും രണ്ടാമത്തെ ഡോസിനായി ഹെല്‍ത്ത് സെന്ററിലെത്താനുള്ള തീയതിയും സമയവും അനുവദിച്ചുള്ള എസ്എംഎസ് സന്ദേശം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികളുടെ നിലവാരത്തിലുള്ള മറ്റ് ചില വിഭാഗങ്ങളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നുണ്ട്. ഖത്തര്‍ വിസാ സെന്റര്‍ വെബ്സൈറ്റായ www.qatarvisacenter.com/home വഴിയാണ് അപേക്ഷ അയക്കേണ്ടത്. കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസാസെന്റര് പ്രവര്‍ത്തിക്കുന്നത്.
കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച വ്യക്തികള്‍ക്ക് ഖത്തറിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമില്ല. ഏപ്രില്‍ 25 മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. എന്നാല്‍ ക്വാറന്റൈന് കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് രണ്ടാഴ്ച്ച കഴിഞ്ഞുള്ള യാത്രകള്‍ക്ക് മാത്രമേ ക്വാറന്റൈന് ഇളവ് ലഭിക്കു.
യാത്രയ്ക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും യാത്രക്കാരന് ഹാജരാക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ അംഗീകരിച്ച ലബോറട്ടറികളില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഏപ്രില്‍ 25 ഞായറാഴ്ച്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന് ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും നെഗറ്റീവായതിന്റെയും ആശുപത്രി/ ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. കൂടാതെ മറ്റ് യാത്രക്കാരെ പോലെ പുറപ്പെടുന്നതിന് മുമ്പുള്ള എഴുപത്തിരണ്ട് മണിക്കൂറിനകമെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.