അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം കോവിഡ് വാക്സീന് സ്വീകരിക്കാന്‍ സൗകര്യമുള്ള ഏഴ് സെന്ററുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഷാര്‍ജ പട്ടണത്തില്‍ നാലും കല്‍ബ, ഖോര്ഫക്കാന്, ദെയ്ദ് എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് സെന്ററുകള്‍ ഉള്ളത്.