അറുപതിലേറെ തവണയാണ് തമിഴ് വംശജനായ പിള്ള ഇങ്ങനെ തൽക്കാല പ്രസിഡന്റായി രാജ്യം ഭരിച്ചത്.
സിംഗപ്പൂരിലെ തീവ്രവാദ സാധ്യതാനിരക്ക് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു
സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യൻ ഐടി പ്രൊഫഷണുകൾക്ക് സിംഗപ്പൂർ സർക്കാർ വിസ നിഷേധിക്കുന്നു
സിംഗപ്പൂരില്‍നിന്നുള്ള മുപ്പത്തിമൂന്നുകാരിയായ ഗായത്രി ബോസ് ആണ് ജർമ്മൻ പോലീസിന് ഇത് സംബന്ധിച്ച പരാതി നൽകിയിരിക്കുന്നത്.
ശശികുമാര്‍ ലക്ഷ്മണന് എന്ന ആളാണു സിങ്കപ്പൂര്‍ കറന്‍സി പ്രിന്റ് ചെയ്തതിനു അറസ്റ്റിലായിരിക്കുന്നത്. 100ന്റെയും, 50ന്റെയും ഏതാനും കറന്‍സികള്‍ ഇയാൾ പ്രിന്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബിസിനസാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, അനുമതി, വൈദ്യുതി സൗകര്യം, രജിസ്ട്രേഷന്,വായ്പകള്‍, നികുതി എന്നിങ്ങനെ സംരംഭങ്ങള്ക്കനുയോജ്യമായ പത്ത് കാര്യങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സിംഗപ്പൂർ: ക്വാലാലംപൂരില്‍ നിന്ന് സിംഗപൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. കൊറിയയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച കരാറിൽ മലേഷ്യ ഒപ്പുവച്ചു. 350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാതയാണിത്. 15 ബില്യണ്‍ ഡോളർ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുക. 2017 ല്‍ പാതയുടെ പണി ആരംഭിയ്ക്കും. 2022ഓടെ പണി പൂര്‍ത്തിയാക്കും.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂങ് ഇന്ത്യയിൽ. ഒക്ടോബർ മൂന്ന് മുതൽ ഏഴ് വരെയുള്ള സന്ദർശനത്തിൽ ലീ സിയാന് ലൂങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.
സാംസങ് ഗാലക്സി നോട്ട് 7 ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സും വിലക്കേര്‍പ്പെടുത്തി.
സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണു ഇക്കാര്യം സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ വാഗ്താവ് വികാസ് സ്വരൂപ് അറിയിച്ചു.