8.3 ബില്യണ്‍ ഡോളറാണ് ഡ്രൈവര്‍ ഇല്ലാ ട്രെയിനുകള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇതില്‍ 500 മില്യണ്‍ ആണ് ആദ്യ ഘട്ടത്തിനായി ചിലവഴിച്ചത്. ഡ്രൈവറില്ലാ ട്രെയിന്‍ കഴിഞ്ഞ ദിവസം 36 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍, ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസം ആദ്യം യാത്രക്കാര്‍ക്കായി ഓടി തുടങ്ങുമെന്ന് NSW പ്രീമിയര്‍ ഗ്ലാഡിസ് ബെറജക്ലിയന്‍ അറിയിച്ചു.
ഓസ്ട്രേലിയയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും ചൂടേറിയ നവംബര്‍ ദിനങ്ങളായിരിക്കും ഇതെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കടുത്ത ഉഷ്ണതരംഗം രാജ്യത്ത് അനുഭവപ്പെടും. ചൂടാര്‍ന്ന വായുപ്രവാഹം സൗത്തിലും സൗത്ത് ഈസ്റ്റേണിലുമുള്ള തലസ്ഥാനങ്ങളിലേക്കും ഒഴുകിയെത്തുമെന്നാണ് വെതര്‍ വാച്ചേര്‍സ് മുന്നറിയിപ്പേകുന്നത്.
ഓസ്ട്രേലിയ അധികം വൈകാതെ പുതിയ ജനസംഖ്യാ പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മെല്‍ബണ്‍, സിഡ്നി പോലുള്ള നഗരങ്ങളില്‍ ക്രമാതീതമായി പെരുകുന്ന ജനസംഖ്യയെ നിയന്ത്രിക്കുന്നതിനും രാജ്യത്തെ ചെറിയ സിറ്റികളിലും ടൗണുകളിലേക്കുമുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനുമുള്ള ജനസംഖ്യാ പദ്ധതിയായിരിക്കുമത്.
ഓസ്ട്രേലിയന്‍ സ്കില്‍ഡ് വിസക്കാരുടെ പിആര്‍ അപേക്ഷകരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസായി കുറച്ചു. ജൂലൈ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഈ മാറ്റം നിലവില്‍ വരുന്നതോടെ 45 വയസ്സു വരെയുള്ള പങ്കാളികള്‍ ഉള്ളവര്‍ക്ക് മാത്രമേ അധിക പോയിന്റ് ലഭിക്കുകയുള്ളു.
ഓസ്ട്രേലിയയിൽ നിർത്തലാക്കിയ 457 വിസക്ക് പകരമുള്ള ടെംപററി സ്കില്‍ ഷോര്‍ട്ടേജ് വിസ (സബ്ക്ലാസ് 482) നിലവിൽ വന്നു
കുടിയേറ്റത്തെ തുടർന്നു ഓസ്ട്രേലിയയിലെ അതിസമ്പന്നരുടെ എണ്ണം വരുന്ന അഞ്ച് വർഷം കൊണ്ട് 37 ശതമാനം വർധിക്കുമെന്നു റിപ്പോർട്ട്.
ഡേറ്റാ മാച്ചിംഗ് പ്രോഗ്രാമിലൂടെ 20 മില്യണോളം ആളുകളുടെ വിവരങ്ങളാണു പരിശോധനയ്ക്കു വിധേയമാക്കുക.
രാജ്യത്തെ പൈലറ്റുമാരുടെ അപര്യാപ്തത നികത്തുന്നതന്നായി വിദേശ പൈലറ്റുമാർക്കു ഓസ്ട്രേലിയ രണ്ട് വർഷത്തെ വിസ അനുവദിക്കുന്നു.
ആനുകൂല്യം ലഭിച്ചുതുടങ്ങുന്നതിനുള്ള കാലാവധി മൂന്നു വർഷമാക്കി ഉയർത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്
ഭാര്യയേയും രണ്ടര മാസം പ്രായമായ കുഞിനെയും സിഡ്നിയിൽ നിന്നും ഇന്ത്യയിലേക്ക് നിർബന്ധിച്ച് അയച്ചതിനു ഇന്ത്യൻ വംശജനെതിരെ മനുഷ്യക്കടത്തിനു കേസ്