ഷെങ്കന്‍ വിസാ അപേക്ഷകളുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്തു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. 2026 മുതല്‍ ഇന്ത്യക്കാര്‍ക്കും ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും രേഖകള്‍ സമര്‍പ്പിക്കാനുമായി പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിക്കും.
നവംബര്‍ 3 അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക. നവംബര്‍ 30 വരെ രാത്രി 8 മുതല്‍ രാവിലെ 6 വരെ ആയിരിക്കും കര്‍ശനമായ ലോക്ക്ഡൗണ്‍. എന്നാല്‍ നടപടിയുടെ ഭാഗമായി ആളുകളെ വീട്ടില്‍ നിന്നും പുറത്തുപോകുന്നതില്‍ നിന്ന് പൂര്‍ണ്ണമായും തടയില്ലെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വിശദീകരിച്ചു.
രണ്ടാഴ്ച മുമ്പ് പ്രതിദിനം 350 ഓളം കേസുകള്‍ ഉണ്ടായിരുന്നത് ഇതിനകം 850 ലധികമായാതായി ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് രണ്ടാമത്തെ തരംഗത്തിന്റെ തുടക്കമാകാനാണു സാധ്യതയെന്നും ചാന്‍സലര്‍ കുര്‍സ് മുന്നറിയിപ്പ് നല്കി. സാമൂഹ്യസമ്പര്‍ക്ക നിയമങ്ങളും, ശുചിത്വവും, വീട്ടില്‍ ഇരുന്ന് ജോലിചെയ്യുന്നതും, മാസ്ക് ധരിക്കുന്നതൊക്കെ കൃത്യമായി പാലിച്ചാല്‍ രണ്ടാമത്തെ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രിയയിലെ വലതുപക്ഷ സര്‍ക്കാരിനെ പിടിച്ചുലച്ച് ഒളികാമറ വിവാദം. ഒളികാമറ വിവാദത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ തീവ്രവലതുപക്ഷ മുഖമായ ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ഹീന്‍സ് ക്രിസ്റ്റിയന്‍സ് സ്ട്രാഷെ രാജിവെച്ചു.
8.8 മില്ല്യന്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തു കഴിഞ്ഞു. 1.6 മില്ല്യന്‍ കാര്‍ഡുകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇവരില്‍ ഭൂരിഭാഗം പേരും വിദേശികളായതിനാല്‍ ഇതുവരെ ഫോട്ടോകള്‍ നല്‍കാത്തതാണ് കാരണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ 14 വയസിന് താഴെയുള്ളവരെയും ഫോട്ടോ പതിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
ഓസ്ട്രിയയിലെ പ്രധാന മോട്ടോര്‍ വേയിലെ വേഗപരിധി ഉയര്‍ത്തി. വേഗപരിധി 140. കിമി ആക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ മണിക്കൂറില്‍ 130 കി.മി ആയിരുന്നു വേഗപരിധി. ട്രാന്‍സ്പോര്‍ട്ട് മന്ത്രി നോബേര്‍ട്ട് ഹോഫര്‍ ആണ് വേഗപരിധി ഉയര്‍ത്താനുള്ള തീരുമാനം അറിയിച്ചത്.
ഒൻപതാം തവണയാണു വിയന്ന പട്ടണം ലിസ്റ്റിൽ ഒന്നാംസ്ഥാനത്തെത്തുന്നത്
ഓസ്ട്രിയന്‍ റയില്‍വേയ്ക്ക് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 200 എഞ്ചിനുകൾ സ്വന്തമാകുന്നു
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിയന്നയിൽ കഴിഞ്ഞ വർഷം 13 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
ചൂയിംഗം അലക്ഷ്യമായി തുപ്പുന്നവരിൽ നിന്നും ആയിരം യൂറോ പിഴ ഈടാക്കാൻ ഓസ്ട്രിയൻ സംസ്ഥാനമായ സ്റ്റയർമാർക്കിലെ ഗ്രാസ് മുനിസിപ്പൽ കൗണ്‍സിൽ തീരുമാനിച്ചു.