കോവിഡ് രോഗവ്യാപനത്തെത്തുടർന്നു ലോക് ഡൗണിൽ നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം നിർത്തലാക്കുന്നു. വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്ത ലക്ഷക്കണക്കിന് ജോലിക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെയും ബ്രിട്ടന് ഇന്ത്യയെ റെഡ് പട്ടികയിലാക്കിയതിന്റെയും പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ മേയ് ഒന്നിന് ഭാഗികമായി പുനരാരംഭിക്കും.
മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്ക്് ഏപ്രില്‍ 30 വരെ ഒരു മാസത്തേക്കു കൂടിയാണ് നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരും. കാര്‍ഗോ വിമാനങ്ങള്‍ക്കും സ്പെഷല്‍ പെര്‍മിറ്റ് സര്‍വീസുകള്‍ക്കും വിലക്കു ബാധകമാകില്ല.
ഈ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും ഈ മാസം 19 മുതല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. വകഭേദം വന്ന കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന് ഉള്‍പ്പെടുത്തിയത്.
ബ്രിട്ടനില്‍ ഇതിനോടകം രണ്ടര കോടിയിലേറെ ആളുകള്‍ക്ക് കോവിഡ് വാക്സീന്റെ ആദ്യഡോസ് നല്‍കിക്കഴിഞ്ഞു. ഇതില്‍ ഭൂരിപക്ഷത്തിനും നല്‍കിയിരിക്കുന്നത് ഓക്സ്ഫഡ് ആസ്ട്രാ സെനിക്ക വാക്സീനാണ്. ഇവിടെ പാര്‍ശ്വഫലങ്ങളുടെ ഗുരുതരമായ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.
10 മില്യണ്‍ ഡോസുകളായിരിക്കും ഇന്ത്യയില്‍ നിന്ന് ബ്രിട്ടണ് വാങ്ങുക. ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ചുളള തീരുമാനം അറിയിച്ചത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും, ആസ്ട്ര സെനകയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്സീന് വികസിപ്പിച്ചത്.
വിദേശങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവരും പത്തുദിവസത്തെ ക്വാറന്റീന് കാലാവധിക്കുള്ളില്‍ രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകാണം. ക്വാറന്റീന്റെ രണ്ടാം ദിവസവും എട്ടാം ദിവസവുമാണ് ടെസ്റ്റുകള്‍ നടത്തേണ്ടത്. ഇതില്‍ പോസിറ്റീവാകുന്ന റിസള്‍ട്ടുകള്‍ ജെനോമിക് സീക്വന്‍സിങ്ങിന് വിധേയമാക്കി ജനിതകമാറ്റം വന്ന വൈറസാണോ എന്നു കണ്ടെത്തും.
വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്കും ഇത് ബാധകമാകും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പിസിആര്‍ പരിശോധനയ്ക്കു വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാകും ബ്രിട്ടനിലേക്ക് യാത്രയ്ക്ക് അനുമതിയുണ്ടാകുക.
ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര- സെനിക്ക കമ്പനിയും ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സീന് ബ്രിട്ടനില്‍ വിതരണാനുമതി. തിങ്കളാഴ്ച മുതല്‍ ബ്രിട്ടനില്‍ വാക്സീന്റെ വിതരണം ആരംഭിക്കും. രണ്ടാഴ്ച മുമ്പേ തന്നെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സീന് ബ്രിട്ടനില്‍ വിതരണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഓക്സ്ഫെഡ് വാക്സീനും വിതരണം തുടങ്ങുന്നത്.
ഇതിനോടകം തന്നെ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് വിമാനസര്‍വീസ് പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയില്‍ മൂന്നുദിവസം ഉള്‍പ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സര്‍വീസുകളാണ് വൈറസിന്റെ വകഭേദം മൂലം നിര്‍ത്തലാക്കിയത്.