മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം നിലവില്‍ വരും. അതിനാല്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് 2020 ലെയോ, 2008 ലെയോ പരീക്ഷ രീതി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഡിസംബര്‍ 1 (2020) മുതല്‍ മാര്‍ച്ച് 1 (2021) വരെ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു ബാധകം.
കുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും.
ന്യുജേഴ്സി സംസ്ഥാനത്തെ എഡിസന് സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17 നാണ് ഇതു സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ പോപ്പുലേഷന്‍ ഉള്ള സിറ്റി കൂടിയാണിത്.
ഒരു വയസ് പ്രായമുള്ളപ്പോളാണ് സ്വാതിയുടെ കുടുംബം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ബംഗളൂരുവിലാണ് സ്വാതി ജനിച്ചതും. തന്റെ കുടുംബത്തിന് ഇപ്പോഴും ബംഗളൂരുവില്‍ വീടുണ്ടെന്നും മാതാപിതാക്കള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും അവിടെ ചെലവഴിക്കാറുണ്ടെന്നും സ്വാതി വ്യക്തമാക്കുന്നു.
മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവന്‍ ആയി നിയമിച്ചു. രണ്ടാം തവണയാണ് മജു വൈറ്റ് ഹൗസിലെത്തുന്നത്. വൈറ്റ് ഹൗസിനുള്ളിലെ പട്ടാള വിഭാഗ മേധാവിയായിട്ടാണ് നിയമനം. വളരെ സുപ്രധാനമായ പല കാര്യങ്ങളുടെയും ചുമതല മജുവായിരിക്കും വഹിക്കുക.
നിലവിലെ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് തുടര്‍ച്ചയായ രണ്ടാം തവണയും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അറോറയുടെ പ്രഖ്യാപനം. 34കാരിയായ അറോറ ഇപ്പോള്‍ യുനൈറ്റഡ് നാഷണ്‍സ് ഡവലപ്മെന്റ് പദ്ധതിയുടെ ഓഡിറ്റ് കോര്‍ഡിനേറ്ററാണ്. 2022 ജനുവരിയിലാണ് സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പ്.
പുതിയ സര്‍ക്കാരിനായി പ്രാര്‍ത്ഥിക്കുന്നു എന്നും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു എന്നും ട്രംപ് പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് ജോ ബൈഡന് സര്‍ക്കാരിന് ആശംസ അര്‍പ്പിച്ചത്. അതേസമയം അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് ട്രംപിന്റെ വിടവാങ്ങല്‍ സന്ദേശം.
കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ അമേരിക്കയുടെ ചരിത്ര താളുകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം കൂടി സമ്മാനിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത്.
അമേരിക്കയില്‍ പ്രവേശിക്കുന്ന എല്ലാ രാജ്യാന്തര വിമാന യാത്രക്കാര്‍ക്കും ജനുവരി 26 മുതല്‍ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ടു സിഡിസി ഉത്തരവിറക്കി. വിമാന യാത്രക്ക് മുമ്പും, അതിനുശേഷവും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത് കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടിയാണെന്ന് സിഡിസി ഡയറക്ടര്‍ റോര്‍ബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.
ജനുവരി 6ന് റിപ്പബ്ലിക്കന്‍ അനുകൂലികള്‍ കാപ്പിറ്റോളിലേക്ക് തള്ളികയറിയപ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റു റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ഒരു മുറിയിലേക്ക് പ്രമീളയെ മാറ്റിയിരുന്നു. എന്നാല്‍ മുറിയില്‍ കയറിയ പല റിപ്പബ്ലിക്കന്‍ അംഗങ്ങളും മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചു. അവിടെയുണ്ടായിരുന്ന സ്റ്റാഫംഗങ്ങള്‍ മാസ്ക്ക് നല്‍കിയെങ്കിലും അവര്‍ ഉപയോഗിക്കുവാന്‍ തയാറാകാതിരുന്നതാണ് കോവിഡ് തന്നിലേക്ക് പകരാന്‍ കാരണമെന്ന് പ്രമീള ജയ്പാല് ട്വിറ്ററില്‍ കുറിച്ചു.