Currency

വി​യ​ന്ന​യി​ൽ പ​ടു​കൂ​റ്റ​ൻ ക്രി​സ്തു​മ​സ് മ​ര​മു​യ​ർ​ന്നു

സ്വന്തം ലേഖകൻMonday, November 27, 2017 9:32 pm

കൃസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ 18 മീറ്റർ ഉയരമുള്ള പടുകൂറ്റൻ ക്രിസ്തുമസ് മരമുയർന്നു.

വിയന്ന: കൃസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ 18 മീറ്റർ ഉയരമുള്ള പടുകൂറ്റൻ ക്രിസ്തുമസ് മരമുയർന്നു. ഓസ്ട്രിയൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിലെ വിദഗ്ദ്ധരാണ് 80 വർഷം പഴക്കമുള്ള, സമുദ്ര നിരപ്പിൽ നിന്നും 900 അടി ഉയരത്തിൽ വളർന്ന മരം കണ്ടെത്തി നൽകിയത്.

അതേസമയം വിയന്നയിലെ കൾച്ചറൽ ക്രിസ്തുമസ് മാർക്കറ്റുകൾ മരം 1000 ഇക്കോ ഫ്രണ്ട്ലി ലെഡ് ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. നവംബർ 19 മുതൽ ഡിസംബർ 23 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയും ഡിസംബർ 24 ന് 10 മുതൽ വൈകുന്നേരം 4 വരെയും 25നും 26നും 10 മുതൽ വൈകുന്നേരം 6 വരെയും പ്രവർത്തിക്കും.

പാലസിനുള്ളിലെ മാർക്കറ്റുകൾ 27 ഡിസംബർ മുതൽ ജനുവരി ഒന്നുവരെ 10 മുതൽ വൈകുന്നേരം 6 വരെയും പ്രവർത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x