ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഈ മാസം 11 മുതല്‍ ക്ലാസ് പഠനം പുനരാരംഭിക്കും. സ്‌കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. സ്‌കൂളില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനയില്‍ കുട്ടികളുടെ ഫലം നെഗറ്റീവ് ആയിരിക്കണം.
ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ ഈ മാസം 11 നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 18 നുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുക. കോവിഡിനെ തുടര്‍ന്ന് അടച്ച സ്‌കൂളുകളില്‍ മാസങ്ങള്‍ക്ക് മുമ്പേ ക്ലാസ് പഠനം ആരംഭിച്ചിരുന്നു എങ്കിലും കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മടങ്ങുകയായിരുന്നു.
ഷാര്‍ജ ദുരന്തനിവാരണ സമിതിയാണ് ഇപ്പോള്‍ ക്ലാസ് പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഏത് പഠനരീതി സ്വീകരിക്കാനും അനുമതിയുണ്ടാകും. ക്ലാസ് പഠനമോ, ഓണ്‍ലൈന്‍ പഠനമോ രണ്ടും കൂടിയ രീതിയോ തെരഞ്ഞെടുക്കാമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു.
ഷാര്‍ജയിലെ 64 ശതമാനം സ്‌കൂള്‍ ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു. 74 ശതമാനം പേര്‍ ആദ്യ ഡോസും സ്വീകരിച്ചു. സ്‌കൂളുകള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.