ഒട്ടാവ: കാനഡയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. ഇന്നലെ 74 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 509 ആയി ഉയര്‍ന്നു. ഇന്നലെ 1474 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20765 ആയി ഉയര്‍ന്നത്. 5311 പേര്‍ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തില്‍ ക്യുബെക്കാണ് മുന്നില്‍. 10912 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ മരിച്ചു. ഒന്റാറിയോയില്‍ 220 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 5759 പേര്‍ക്കാണ് രോഗം ബാധിച്ചത്. ബ്രീട്ടീഷ് കൊളംബിയയില്‍ 50 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 1370. ആല്‍ബെര്‍ട്ടയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1451 ആയി. ഇതുവരെ 32 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. സാസ്‌കച്ചെവനില്‍ 278 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു പേരാണ് ഇതുവരെ മരിച്ചത്.
നോവാസ്‌കോഷ്യയില്‍ രോഗബാധിതര്‍ 373, ന്യൂഫൗണ്ട്ലാന്‍ഡ്-ലാബ്രഡോര്‍ രോഗബാധിതര്‍ 236 (മരണം മൂന്ന്), മാനിറ്റോബ 224 (മൂന്ന്), ന്യൂ ബ്രൂണ്‍സിക്ക് 111, പ്രിന്‍സ് എഡ്വാര്‍ഡ് ദ്വീപ് 25, യൂക്കോണ്‍ എട്ട്, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്‍ അഞ്ച് എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ കോവിഡ് കണക്കുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.