അബൂദബി: മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്‍കാന്‍ യുഎഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ വിസകള്‍ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകള്‍ തടസമാകില്ല.
ഈ കാലയളവില്‍ എമിറേറ്റ്‌സ് ഐഡി കാലാവധി പിന്നിട്ടതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന പിഴകളും ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിമാനവിലക്കിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശകവിസയിലുള്ളവര്‍ക്ക് നിയമവിധേയമായി രാജ്യത്ത് തുടരാമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.