തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇന്ന് തുടക്കം. മേയ് ഒന്ന് മുതല്‍ ആരംഭിക്കുന്ന വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നടപടികളാണ് ആരംഭിക്കുന്നത്.
രജിസ്ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാകുമെങ്കിലും മേയ് ഒന്നിന് വക്സിനേഷന്‍ സാധ്യമാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. വാക്സിന്റെ ലഭ്യതക്കുറവാണ് ഇതിന് കാരണം. കേരളം ആന്ധ്രാപ്രദേശ്, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്സിന്‍ കിട്ടിയില്ലെങ്കില്‍ ദൗത്യം തടസപ്പെടും.
സംസ്ഥാനങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദത്തെ എങ്ങനെ മറികടക്കാം എന്ന ആലോചന കേന്ദ്രസര്‍ക്കാരും വിവിധ തലങ്ങളില്‍ ആരംഭിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യത ഉറപ്പാക്കാന്‍ ഉള്ള കേന്ദ്രീകൃത സംവിധാനം അടക്കമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. മേയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ എന്ന നിര്‍ദേശവുമായ് മുന്നോട്ട് പോകും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.