ദുബായ്: മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഡിസംബര്‍ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനൂകൂല്യം. കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കാതെയാണ് എമിറേറ്റ്സ് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് നല്‍കുന്നത്. ടിക്കറ്റ് തുകയില്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടും. എ.ഐ.ജി ട്രാല്‍ ഇന്‍ഷൂറസുമായി സഹകരിച്ചാണ് പദ്ധതി.
വിമാന യാത്രാരംഗത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. എമിറേറ്റുസുമായി കോഡ് ഷെയറിങ്ങുള്ള വിമാനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ ടിക്കറ്റുകളുടെ നമ്പര്‍ 176ലാണ് തുടങ്ങുക. യാത്രക്കിടെ കോവിഡ് പകര്‍ന്ന് വിദേശത്ത് ചികിത്സ വേണ്ടി വന്നാല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ മെഡിക്കല്‍ ഇന്‍ഷൂറസ് ലഭിക്കും. യാത്രക്കാരനോ ബന്ധുവിനോ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കേണ്ടി വന്നാല്‍ 7,500 ഡോളറിന്റെ നഷ്ടപരിഹാരം ലഭിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.