കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ എത്താവുന്ന യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെബ്രുവരി 6 വരെ കുവൈത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രതിദിനം കുവൈത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 1000 ആയി കുറയ്ക്കാനാണ് തീരുമാനം. ജനിതകമാറ്റം വന്ന കൊറോണ വ്യാപനം തടയുന്നതിനു കര്‍ശന നടപടി അനിവാര്യം എന്ന സാഹചര്യത്തിലാണു തീരുമാനം എന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെങ്കിലും നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തില്ലെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു. കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ബാധകമല്ലെന്ന് വ്യോമയാന അധികൃതരും പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.