റിയാദ്: സൗദിയില്‍ ബഖാല ജീവനക്കാര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി. രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം വരുന്ന ബഖാല ജീവനക്കാര്‍ക്കാണ് പുതുതായി വാക്സിന്‍ നിര്‍ബന്ധമാക്കിയത്. നഗര ഗ്രാമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പൊതു ജനങ്ങള്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് വാക്സിന്‍ നിര്‍ബന്ധമാക്കിയത്. ശവ്വാല്‍ ഒന്നിന് മുമ്പായി വാക്സിന്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. അല്ലാത്ത പക്ഷം ജോലിയില്‍ പ്രവേശിക്കുന്നതിന് ഓരോ ആഴ്ചയും നെഗറ്റീവ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണമെന്നും മന്ത്രാലയം ഉത്തരവില്‍ പറയുന്നുണ്ട്.
രാജ്യത്തെ വിവിധ മേഖലകളില്‍ ഇതിനകം വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട്, വിദ്യാഭ്യാസം, ആരോഗ്യം, കായിക, ഹജ്ജ് ഉംറ മേഖലകളില്‍ നേരത്തെ നിര്‍ദ്ദേശം പുറപ്പെടുവിച്ചവയില്‍ ഉള്‍പ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.