ഷാര്‍ജ: അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ സൗകര്യമുള്ള ഏഴ് സെന്ററുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഷാര്‍ജ പട്ടണത്തില്‍ നാലും കല്‍ബ, ഖോര്‍ഫക്കാന്‍, ദെയ്ദ് എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് സെന്ററുകള്‍ ഉള്ളത്. സെന്ററുകളും സമയ വിവരവും ചുവടെ.
ഷാര്‍ജയിലുള്ളവര്‍ക്ക് അല്‍സജ മാള്‍ (ഞായര്‍, വ്യാഴം- രാവിലെ ഒന്‍പത്- വൈകിട്ട് ആറ്), മുവെയില സബര്‍ബ് കൗണ്‍സില്‍ (ഞായര്‍, വ്യാഴം- രാവിലെ എട്ട്- വൈകിട്ട് ആറ്), ഷാര്‍ജ എക്‌സ്‌പോ സെന്റര്‍- ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെ, മുഗൈദിര്‍ സബര്‍ബ് കൗണ്‍സില്‍- ശനി- വ്യാഴം (രാവിലെ എട്ട്- രാത്രി എട്ട്), വെള്ളി (വൈകിട്ട് മൂന്ന്-രാത്രി എട്ട്), കല്‍ബയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ ഹാള്‍, കല്‍ബ ബ്രാഞ്ച്, ശനി മുതല്‍ വ്യാഴം (രാവിലെ എട്ട്-രാത്രി എട്ട്) വെള്ളി (വൈകിട്ട് മൂന്ന്- രാത്രി എട്ട്), ഖോര്‍ഫക്കാന്റെ കിഴക്കന്‍ പ്രദേശത്തുള്ളവര്‍ക്ക്- ഹുയാവ സബര്‍ബ് കൗണ്‍സില്‍ (ഞായര്‍ -വ്യാഴം, രാവിലെ ഒന്‍പത്- വൈകിട്ട് ആറ്), ദെയ്ദിലുള്ളവര്‍ക്ക് അല്‍ബുസ്താന്‍ സബര്‍ബ് കൗണ്‍സില്‍ (ശനി-വ്യാഴം, രാവിലെ എട്ടു മുതല്‍ രാത്രി എട്ട്, വെള്ളി- വൈകിട്ട് നാലു മുതല്‍ രാത്രി എട്ടുവരെ).
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.