റിയാദ്: സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഈ മാസാവസാനത്തോടെ വാക്സിന്‍ വിതരണം ആരംഭിക്കാനാണ് പദ്ധതി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെയാണ് വാക്സിന്‍ ലഭ്യമാക്കുക. ആളുകളുടെ പ്രായവും ആരോഗ്യ നിലയും വിലയിരുത്തി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വിതരണത്തിന് തുടക്കം കുറിക്കുക. അതേസമയം വാക്സിന്‍ സ്വീകരിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ല. സ്വമേധയാ വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരുന്നവരില്‍ നിന്നും വിഭാഗങ്ങളാക്കിയാണ് വിതരണം ആരംഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്ന ഫൈസര്‍ വാക്സിന്‍ ഇതുവരെ രാജ്യത്ത് എത്തിയിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് അകം എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിനായി രജിസ്ട്രേഷന്‍ ചെയ്യുന്നവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വിതരണം ആരംഭിക്കുക. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ ഒന്നാം ഘട്ടവും രണ്ടും മൂന്നും പാദത്തില്‍ മറ്റു രണ്ട് വിഭാഗങ്ങള്‍ക്കും വിതരണം പുര്‍ത്തിയാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്നും സെക്രട്ടറി വിശദീകരിച്ചു.
പ്രായം വളരെ കൂടിയവര്‍, ആരോഗ്യപരമായി മറ്റു പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരുള്‍പ്പെടുന്ന വാക്സിന്‍ അടിയന്തിരമായി ലഭ്യമാക്കേണ്ടവരെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. ഫൈസര്‍ വാക്സിന് രാജ്യത്തെ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.