ഷാര്‍ജ: എമിറേറ്റിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. പ്രതിരോധ വാക്‌സീനെടുത്തവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കി. റസ്റ്ററന്റുകള്‍, ബേക്കറി, കഫറ്റീരിയ, ഇതര ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ഇത് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. തീന്‍മേശകള്‍ തമ്മിലുള്ള അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവയും ഉറപ്പുവരുത്തും.
ഒരു മേശയില്‍ നാല് പേരില്‍ കൂടുതല്‍ ഇരിക്കാന്‍ പാടില്ല. എന്നാല്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഈ നിയമം ബാധകമല്ലെന്ന് നഗരസഭാ തലവന്‍ സാബിത് അല്‍ ത്വരീഫി പറഞ്ഞു. കോവിഡ് പ്രതിരോധം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കോവിഡ് ബാധിതരെ മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കുന്നതിനുള്ള ഫീല്‍ഡ് ആശുപത്രി അടുത്തയാഴ്ച നിലവില്‍ വരുമെന്ന് ഷാര്‍ജ പൊലീസ് ഉപമേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ബ്ന്‍ ആമിര്‍ പറഞ്ഞു. ഷാര്‍ജയിലെ അല്‍സാഹിയ മേഖലയിലാണ് ആശുപത്രി നിര്‍മാണം പുരോഗമിക്കുന്നത്. അടിയന്തര കോവിഡ് ചികിത്സ ഇവിടെ ലഭ്യമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.