Currency

വാഹനത്തില്‍ തനിച്ചാണോ? മാസ്‌കില്ലെങ്കിലും പിഴ ചുമത്തില്ലെന്നു പൊലീസ്

സ്വന്തം ലേഖകന്‍Wednesday, March 31, 2021 11:58 am

ദുബായ്: വാഹനത്തില്‍ ഡ്രൈവര്‍ തനിച്ചാണെങ്കില്‍ മാസ്‌ക് ധരിക്കാത്തതിനു പിഴ ചുമത്തില്ലെന്നു പൊലീസ്. പിഴ ചുമത്തിയതായി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസ് സേവനകേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം. ഇക്കാരണത്താല്‍ വാഹനത്തിന്റെ ലൈസന്‍സ് പുതുക്കുന്നതു തടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനു പിഴ ചുമത്തുന്നത് ഉദ്യോഗസ്ഥര്‍ നേരിട്ടായിരിക്കുമെന്ന് ദുബായ് ട്രാഫിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹയ്യര്‍ അല്‍ മസ്‌റൂഇ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x