ജിദ്ദ: ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങള്‍ക്കുള്ള ഇ ട്രാക്ക് സംവിധാനം ഹജ്ജ് മന്ത്രാലയം തുറന്നു. ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളുമായവര്‍ക്ക് ഹജ്ജ് പദ്ധതികളും കാറ്റഗറികളും തുകയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണിത്. പതിവിലും നേരത്തെയാണ് ഇ ട്രാക്ക് തുറന്നിരിക്കുന്നത്.
localhaj.haj.gov.sa എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ഹജ്ജ് പദ്ധതികള്‍ അറിയാനും കാറ്റഗറി തെരഞ്ഞെടുക്കാനും സാധിക്കും. സീറ്റ് ബുക്കിങ് ഉറപ്പിക്കലും പണം അടക്കലും ദുല്‍ഖഅദ് ഒന്നു മുതല്‍ ദുല്‍ഹജ്ജ് ഏഴ് വരെയാണ്. ബുക്കിങ് നടപടികളും ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ട കാര്യങ്ങളും പൂര്‍ത്തിയായാല്‍ ഇ ട്രാക്ക് വഴിയാണ് പണം അടക്കേണ്ടതെന്ന് ഹജ്ജ് മന്ത്രാലയം പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഒരോ പദ്ധതിക്കും നിശ്ചയിച്ച കാശിനു പുറമെ കൂടുതല്‍ കാശ് അടക്കരുതെന്നും വ്യക്തമാക്കുന്നു. ജനറല്‍ ഹജ്ജ്, ചെലവ് കുറവ് കുറഞ്ഞ ഹജ്ജ്, ലളിതമായ ഹജ്ജ് (ഹജ്ജ് മുഅയ്‌സര്‍) എന്നിങ്ങനെ മൂന്ന് ഹജ്ജ് പദ്ധതികളാണുള്ളത്. ഒരോ പദ്ധതിക്ക് കീഴിലും വ്യത്യസ്ഥ ചാര്‍ജിലുള്ള കാറ്റഗറികളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.