ദോഹ: സ്വകാര്യ സ്‌കൂളുകളോടും കിന്റര്‍ഗാര്‍ട്ടനുകളോടും വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ എന്‍എസ്‌ഐഎസില്‍ (നാഷനല്‍ സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അപ്‌ലോഡ് ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ വിഭാഗം ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ ഖാലിയാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചത്.
കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കുട്ടികളുടെ അക്കാദമിക പ്രകടനം വിലയിരുത്തണം. ജയിച്ചു, തോറ്റു, സെക്കന്‍ഡ് റൗണ്ട് എന്നിങ്ങനെ കൃത്യമായി സിസ്റ്റത്തില്‍ കാണിച്ചിരിക്കണം. വിദ്യാര്‍ഥി പരാജയപ്പെട്ടാല്‍ അതിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമാക്കണം. സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഒരു കാരണവശാലും സാക്ഷ്യപത്രം രക്ഷിതാക്കള്‍ക്ക് നല്‍കരുത്.
സര്‍ട്ടിഫിക്കറ്റുകള്‍ വൃത്തിയായി വേണം സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍. ചില സ്‌കൂളുകള്‍ ഇതിനു വിരുദ്ധമായി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്‌കൂള്‍ സീലും ഒപ്പും ഉള്‍പ്പെടെ വേണം സിസ്റ്റത്തില്‍ ഉള്‍പ്പെടുത്താനെന്നും നിര്‍ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.