Currency

999 ൽ വിളിക്കൂ; അപകട സ്ഥലത്തു സൗജന്യ രക്ഷാപ്രവർത്തനവുമായി അല്‍ ബെയ്‌റാക്ക്

Saturday, May 14, 2022 6:51 pm
Emergency-Call-Qatar

ദോഹ: മരുഭൂമിയിലോ കടലിലോ കുടുങ്ങുന്നവരെ രക്ഷിക്കാന്‍ അല്‍ ബെയ്‌റാക്കിന്റെ സഹായം തേടാം. മരുഭൂമിയിലെ മണലിൽ താഴുന്നു പോകുന്ന വാഹനങ്ങളും കടല്‍ അപകടത്തിൽപെടുന്ന ബോട്ടുകളും ഉയര്‍ത്താന്‍ ഖത്തറിലെ ഈ രക്ഷാസംഘത്തിന്റെ സഹായം ലഭിക്കും. സൗജന്യ സേവനമാണ് അല്‍ ബെയ്‌റാക്ക് നല്‍കുന്നത്. സേവനത്തിനായി നാഷനല്‍ കമാന്‍ഡ് സെന്ററിന്റെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് 999 എന്ന നമ്പറില്‍ വിളിക്കണം. കോള്‍ എത്തിയാലുടന്‍തന്നെ വൊളന്റിയര്‍മാർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തും.

2013 ല്‍ ഏഴ് അംഗങ്ങളുമായി തുടക്കമിട്ട അല്‍ ബെയ്‌റാക്കിന് ഇന്ന് 160 വൊളന്റിയര്‍മാർ സൗജന്യ സേവനത്തിനായുണ്ട്. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെത്തുന്ന ഫോണ്‍ കോളുകള്‍ അപകട സ്ഥലത്തെ സമീപ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. സമീപ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് സഹായം തേടി വിളിക്കുന്നവര്‍ക്ക് അല്‍ ബെയ്‌റാക്ക് ടീമിന്റെ നമ്പര്‍ നല്‍കുക.

യുവാക്കള്‍, ആരോഗ്യപ്രവർത്തകർ, ഡോക്ടര്‍മാര്‍, ഡൈവിങ് പരിശീലകര്‍, പ്രഫഷനലുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് വൊളന്റിയര്‍ ടീമിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x