Currency

ഒമാനില്‍ വിദേശികള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ ജനുവരി ആറ് വരെ തൊഴില്‍ സ്റ്റാറ്റസ് മാറ്റാം

സ്വന്തം ലേഖകന്‍Saturday, December 5, 2020 4:16 pm

മസ്‌കത്ത്: ഒമാനില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലുടമകള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ ജനുവരി ആറ് വരെ ആണ് തൊഴില്‍ സ്റ്റാറ്റസ് മാറ്റാവുന്നതാണ്. നിരോധിക്കപ്പെട്ട തസ്തികകളില്‍ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഒരു സ്ഥാപനത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജോലിക്കാരെ മാറ്റുന്നതിനുള്ള അപേക്ഷകളും ഇക്കാലയളവില്‍ നല്‍കാവുന്നതാണ്. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

വിദേശ തൊഴിലാളികളുടെ അംഗീകൃത തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനത്തിലും ഭേദഗതി വരുത്താം. നിലവിലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിദേശ തൊഴിലാളിയെ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളും നല്‍കാവുന്നതാണ്. നിബന്ധനകള്‍ക്ക് വിധേയമായി ഒമാനില്‍ നിന്ന് തന്നെ വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കും ഇക്കാലയളവില്‍ അപേക്ഷിക്കാവുന്നതാണ്.

വിസ കാലാവധി കഴിഞ്ഞവര്‍ക്കും, താമസരേഖകളില്ലാതെ കഴിയുന്നവര്‍ക്കും പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ ഒമാന്‍ പ്രഖ്യാപിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി മസ്‌കത്ത് സെക്കന്റ് സെക്രട്ടറി കോണ്‍സുലര്‍ പി. കണ്ണന്‍ നായര്‍ പറഞ്ഞു. എന്തെങ്കിലും കാരണത്താല്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി എംബസിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x