ഇയു രാജ്യങ്ങൾക്ക് അഭയാർഥികളെ നാടുകടത്താമെന്ന് യൂറോപ്യൻ കോടതി. ആദ്യമായെത്തിയ രാജ്യത്തല്ല അഭയാർഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കിൽ അവരെ നാടുകടത്താമെന്ന നിയമത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും ഓസ്ട്രിയ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
ക്രൊയേഷ്യയിൽനിന്ന് ഓസ്ട്രിയയിലെത്തിയ രണ്ട് അഫ്ഗാൻ കുടുംബങ്ങളുടെയും ഒരു സിറിയക്കാരന്റെയും കാര്യത്തിലാണ് കോടതി വിധി. നിരവധി അഭയാർത്ഥികളാണ് ആദ്യമെത്തിയ രാാജ്യത്ത് അഭയാർഥിത്വത്തിന് അപേക്ഷിക്കാതെ ഓസ്ട്രിയയിൽ എത്തി അപേക്ഷ നൽകിയത് എന്നതിനാൽ ഈ വിധി ഇവരെയെല്ലാം ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.