Currency

വിമാന ടിക്കറ്റിലെ സമയമാറ്റം: പ്രവാസി മലയാളിക്ക് നഷ്ടപ്പെട്ടത് 4000 ഡോളർ

സ്വന്തം ലേഖകൻSunday, March 19, 2017 3:17 pm

വിമാന ടിക്കറ്റിലെ സമയമാറ്റം: പ്രവാസി മലയാളിക്ക് നഷ്ടപ്പെട്ടത് 4000 ഡോളർ

ക്വാലാലംപൂർ/സിഡ്നി: വിമാന ടിക്കറ്റിലെ സമയമാറ്റം മൂലം പ്രവാസി മലയാളിക്ക് നഷ്ടപ്പെട്ടത് 4000 ഡോളർ. ആറു മാസം മുന്പു തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് അതുമായി അവധിയാഘോഷിക്കാൻ പോയ രഞ്ജിത് മുക്രിയും കുടുംബവും തിരിച്ചുള്ള യാത്രയിൽ ക്വാലാലംപൂരിൽ എത്തിയപ്പോഴാണ് ഈ സംഭവം. ക്വാലാലംപൂരിൽ നിന്ന് 10.15ന് പുറപ്പെടുമെന്ന് രഞ്ജിത്തിൻറെ ഇ ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന വിമാനം 8.50 ന് തന്നെ പുറപ്പെടുകയായിരുന്നു. 

രഞ്ജിത് യാത്ര ചെയ്ത ദിവസം വിമാനം റീഷെഡ്യൂൾ ചെയ്തിരുന്നു. അക്കാര്യം അറിയാത്തതിനാലാണ് അദ്ദേഹത്തിന് വിമാനം നഷ്ടമായതെന്നാണ് രഞ്ജിത് ടിക്കറ്റെടുത്ത മെൽബണിലെ ഗൌര ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ വിശദീകരണം. ഇതു സംബന്ധിച്ച് മലേഷ്യൻ എയർലൈൻസിൻറെ അധികൃതരെ ബന്ധപ്പെട്ടപ്പോൾ 2016 ഓഗസ്റ്റ് മൂന്നിന് തന്നെ വിമാനത്തിൻറെ ഷെഡ്യൂൾ മാറ്റിയിരുന്നു. ഈ സമയമാറ്റം പ്രാബല്യത്തിൽ വരുന്നതിനും മുന്പ് 2016 ജൂലൈയിൽ ആണ് രഞ്ജിത് മുക്രി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ലഭിച്ച ഇ-ടിക്കറ്റിൽ 10.15 എന്ന സയമം അച്ചടിച്ചുവന്നതെന്ന വിശദീകരണമാണ് ലഭിച്ചത്.

വിമാനത്തിൻറെ ഷെഡ്യൂൾ മാറ്റിയപ്പോൾ അക്കാര്യം യാത്രക്കാരനെ അറിയിക്കേണ്ട ഉത്തരവാദിത്തം ട്രാവൽ ഏജൻറിനാണെന്നും, അങ്ങനെ അറിയിച്ചിട്ടില്ലെങ്കിൽ വീണ്ടും ഏജൻറിനെ തന്നെ ബന്ധപ്പെടുക എന്നാണ് മലേഷ്യൻ എയർലൈൻസ് അധികൃതരുടെ നിലപാട്. അതേസമയം 2016 ഓഗസ്റ്റിൽ ഷെഡ്യൂളിൽ മാറ്റം വരുത്തി എന്ന വാദത്തിലും സംശയമുണ്ടെന്നും വ്യക്തമായ ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി.

സംഭവം നടന്ന് ഒന്നര മാസത്തോളമായിട്ടും വ്യക്തമായ ഒരു മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, അധികൃതർക്ക് പരാതി നൽകാനാണ് രഞ്ജിത് മുക്രിയുടെ തീരുമാനം. ഓസ്ട്രേലിയൻ ട്രാവൽ ഏജൻറുമാരുടെ കൂട്ടായ്മയായ ATAS ന് പരാതി നൽകിക്കഴിഞ്ഞെന്നും, ഇനി വിക്ടോറിയൻ ഉപഭോക്തൃസമതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x