Currency

വ്യാ​ജ കുവൈറ്റ് വി​സ: ചതിയിൽപെടുന്നവരുടെ എണ്ണം പെരുകുന്നു

Saturday, May 14, 2022 5:13 pm
Kuwait-Fake-visa

കുവെെറ്റ്: എംപ്ലോയ്മെന്റ് റസിഡൻറ്സ് വിസ സ്റ്റാമ്പിങ് വ്യാജമായി നടത്തി കുവൈറ്റിലെത്തിയവർ വന്ന വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്നു. ഇത്തരത്തിൽ വ്യാജമായി റസിഡൻറ്സ് വിസ സ്റ്റാമ്പിങ് ചെയ്യുന്നതിലൂടെ ചതിയിൽപ്പെട്ടത് ധാരാളം പേർ. കോൺസുലേറ്റ് അറിയാതെയാണ് ട്രാവൽ ഏജൻസികൾ വ്യാജ വിസ സ്റ്റാമ്പിങ് നടത്തി നൽകുന്നത്.

കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് കാലതാമസം നേരിടുന്നത് മുതലാക്കിയാണ് വിസ സ്റ്റാമ്പിങ്ങ് വ്യാജമായി ചെയ്തു കൊടുക്കുന്ന സംഘങ്ങൾ വിലസുന്നത്. ഇന്ത്യയിലെ കുവൈറ്റ് കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് മാസങ്ങൾ കാലതാമസം വരുന്നത്. എട്ട് പ്രവർത്തി ദിവസത്തിനുള്ളിൽ ചെയ്യേണ്ട വിസ സ്റ്റാമ്പിങ്ങ്  ആണ് ഇത്രയും കാലതാമസം നേരിടുന്നത്. നിരവധി പേർ ഇത്തരത്തിൽ വ്യാജ രേഖകൾ ചമച്ച് കുവെെറ്റിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുവെെറ്റ് അധികൃതർ സൂക്ഷ്മമായി ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

9,000 മുതൽ 20,000 രൂപ വരെ വാങ്ങിയാണ് ട്രാവൽ ഏജൻസികൾ വിസ സ്റ്റാമ്പിങ്ങ്  നടത്തുന്നത്. കുവെെറ്റിലേക്ക് വരുന്നവർ കൈവശമുള്ള വിസ സ്റ്റാമ്പിങ്ങ് ഒറിജിനലാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്ര ചെയ്യുക. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x