ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കുമായി കൂടുതല്‍ വിദേശ രാജ്യങ്ങള്‍. സിംഗപ്പൂരാണ് പുതുതായി ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യു.എസ്, യു.കെ, പാകിസ്താന്‍, ന്യൂസിലന്‍ഡ്, സിംഗപൂര്‍, ഫ്രാന്‍സ് ഉള്‍പ്പെടെ പത്ത് രാജ്യങ്ങളാണ് ഇന്ത്യന്‍ യാത്രികരെ ഇതിനകം വിലക്കിയത്.
മൂന്ന് ലക്ഷത്തിലധികമായി പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
സൗദി അറേബ്യ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടു മാസമായി ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനും യു.എ.ഇയും ആണ് പുതുതായി വിലക്ക് ഏര്‍പ്പെടുത്തിയത്. ഗള്‍ഫില്‍ ഖത്തറും ബഹ്‌റൈനും മാത്രമാണ് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താത്ത മറ്റു രാജ്യങ്ങള്‍. ഫ്രാന്‍സിന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്താനാണ് സാധ്യത.
വിലക്കിന് മുന്നോടിയെന്നോണം കഴിഞ്ഞ ദിവസം മുതല്‍ മുതല്‍ ദുബായ് ഇന്ത്യക്കാര്‍ക്ക് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പരിശോധന ഫലമുള്ളവര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ എന്നാണ് ദുബായയുടെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.