എഫ്.ആര്‍.ഐ.എം. ആക്റ്റിന്‍റെ പ്രഖ്യാപനത്തോടെയാണ് മലേഷ്യന്‍ ഫോറെസ്റ്റ് റിസേര്‍ച്ച് ഇന്‍സ്ടിട്യൂട്ട് സ്വതന്ത്ര സ്ഥാപനമാകുന്നത്
എഫ്.ആര്‍.ഐ.എം. ആക്റ്റിന്‍റെ പ്രഖ്യാപനത്തോടെയാണ് മലേഷ്യന്‍ ഫോറെസ്റ്റ് റിസേര്‍ച്ച് ഇന്‍സ്ടിട്യൂട്ട് സ്വതന്ത്ര സ്ഥാപനമാകുന്നത്. പ്രകൃതിവിഭവ-പരിസ്ഥിതി മന്ത്രി ഡോ: വാന്‍ ജുനൈദി തുവാങ്കു ജാഫര്‍ ആണ് ഈ വിവരം അറിയിച്ചത്.
സ്വന്തമായി വരുമാനമുണ്ടാക്കുന്ന ഒരു കമ്പനിയായി എഫ്.ആര്‍.ഐ.എം.നെ വളര്‍ത്താനാണ് ഇതിന്‍റെ ഉദ്ദേശം. പൂര്‍ണമായും ഗവണ്‍മെന്‍റ് ഏജന്‍സിയായതിനാല്‍ മുന്‍പ് ബിസിനസില്‍ ഏര്‍പ്പെടാന്‍ ഇതിന് അവകാശമില്ലായിരുന്നു. ഒക്ടോബര്‍ 1നാണ് എഫ്.ആര്‍.ഐ.എം. ആക്റ്റ് പ്രാബല്യത്തില്‍ വന്നത്.
എഫ്.ആര്‍.ഐ.എം.ന്‍റെ ഇന്റലെക്ച്ച്വല്‍ പ്രോപ്പര്‍ട്ടി അവകാശങ്ങള്‍ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാകണം ഇനി മുതല്‍ പ്രവര്‍ത്തനമെന്ന് ജുനൈദി പറഞ്ഞു. പ്രമേഹം തടയുന്നതിനുള്ള മരുന്നുകള്‍, സൌന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിങ്ങനെ എഫ്.ആര്‍.ഐ.എംന്‍റെ ഗവേഷണഫലമായുള്ള വസ്തുക്കള്‍ക്ക് പ്രചാരം ഏറുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില പരിശീലന ക്ലാസുകള്‍ നടത്താനും പദ്ധതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.