Currency

ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ജര്‍മനി

സ്വന്തം ലേഖകന്‍Wednesday, April 28, 2021 5:03 pm
flight

ബര്‍ലിന്‍: ഇന്ത്യയിലെ കൊറോണ വൈറസ് പരിവര്‍ത്തനത്തിന്റെ ഇരട്ടവ്യതിയാനം ചൂണ്ടിക്കാട്ടി ജര്‍മനി ഇന്ത്യയില്‍ നിന്നു ജര്‍മനിയിലേക്കുള്ള യാത്രാ പ്രവേശനം വലിയ തോതില്‍ നിര്‍ത്തിവച്ചു. ഏപ്രില്‍ 25 മുതല്‍ വിലക്ക് പ്രാബല്ല്യത്തില്‍ വന്നു. ഇന്ത്യയില്‍ നിന്നുള്ള ജര്‍മന്‍കാര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി പറഞ്ഞു. ജര്‍മനിയില്‍ സ്ഥിരമായി താമസിക്കുന്ന ജര്‍മന്‍കാര്‍ക്കും വിദേശികള്‍ക്കും പ്രവേശിക്കാം. അവരും രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും എത്തിച്ചേര്‍ന്നതിനുശേഷം ക്വാറന്റീനില്‍ കഴിയുകയും വേണം.

രാജ്യത്ത് തുടരുന്ന പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തിന് അപകടം ഉണ്ടാകാതിരിക്കാന്‍, ഇന്ത്യയിലേക്കുള്ള യാത്ര ഗണ്യമായി പരിമിതപ്പെടുത്തണമെന്നും ഫെഡറല്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ മാധ്യമങ്ങളെ അറിയിച്ചു. വെള്ളിയാഴ്ച ഇന്ത്യയെ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി തരംതിരിച്ചെങ്കിലും ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഇടപെട്ട് ജാഗ്രത പാലിക്കണമെന്നു മാത്രമാണു പറഞ്ഞത്. അസാധാരണമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ള പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x