Currency

ജര്‍മ്മനിയുടെ പുതിയ കോവിഡ് 19 നടപടികള്‍ നവംബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖകന്‍Friday, October 30, 2020 1:31 pm
merkal

ബര്‍ലിന്‍: ജര്‍മ്മനിയുടെ പുതിയ കോവിഡ് 19 നടപടികള്‍ നവംബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണിന് നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ 30 വരെയാണ് പ്രാബല്യം. സ്‌കൂളുകളും കിന്‍ഡര്‍ ഗാര്‍ഡനുകളും കടകളും തുറക്കും. രണ്ട് വീടുകളില്‍ നിന്ന് ഒത്തുചേരുന്നവരുടെ പരമാവധി എണ്ണം പത്തായി പരിമിതപ്പെടുത്തി. ജനസംഖ്യ അനുസരിച്ച് സാമൂഹിക സമ്പര്‍ക്കങ്ങളില്‍ കുറവുണ്ടായില്ലെങ്കില്‍, ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനം രോഗികളുടെ എണ്ണം 28,000 എത്തുമെന്നു സര്‍ക്കാര്‍ കണക്കാക്കി. ഇതാവട്ടെ നിലവിലെ കണക്കുകളുടെ ഇരട്ടിയുമാണ്.

കൊറോണ വൈറസിന്റെ വ്യാപനം എങ്ങനെ നിയന്ത്രിക്കാമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിര്‍ച്ച്വല്‍ മീറ്റിങ്ങിലാണ് കടുത്ത നടപടികള്‍ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങളില്‍ ഷട്ട്ഡൗണ്‍ ബാധിത മേഖലകള്‍ക്ക് ജര്‍മ്മനി 10 ബില്യന്‍ യൂറോ സഹായം നല്‍കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.

രാജ്യത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പൊതു സ്ഥലങ്ങളിലും അപ്പാര്‍ട്ടുമെന്റുകളിലും സ്വകാര്യ പ്രദേശങ്ങളിലും ആഘോഷിക്കുന്ന ആളുകളുടെ ഗ്രൂപ്പുകള്‍ക്കും നിരോധനമുണ്ട്. വ്യക്തിഗത പരിചരണ മേഖലയിലെ സേവനമായ കോസ്‌മെറ്റിക് സ്റ്റുഡിയോകള്‍, മസാജ് പരിശീലനങ്ങള്‍, ടാറ്റൂ സ്റ്റുഡിയോകള്‍, സമാന ബിസിനസുകള്‍ എന്നിവ അടയ്ക്കും. എന്നാല്‍ വൈദ്യശാസ്ത്രപരമായി ആവശ്യമായ ചികിത്സകള്‍ക്കുള്ള ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവ അനുവദിയ്ക്കും. നിലവിലുള്ള ശുചിത്വ നയമനടപടികളില്‍ ഹെയര്‍ഡ്രെസിംഗ് സലൂണുകള്‍ തുറന്നിരിക്കും. വീട്ടില്‍ ഉപഭോഗത്തിനായി ഭക്ഷണം എത്തിക്കുന്നതിനും ശേഖരിക്കുന്നതിനും അനുമതിയുണ്ട്. കാറന്റീനുകളും തുറക്കാന്‍ അനുവാദമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x