Currency

കിം ജോങ് നാമിന്‍റെ മരണം: ഡിഎന്‍എ പരിശോധന വേണമെന്ന് മലേഷ്യ

സ്വന്തം ലേഖകൻFriday, February 17, 2017 8:44 pm

മലേഷ്യയിലെ ക്വാലാലംപൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മൃതശരീരം കുടുംബാംഗങ്ങളുടെ ഡിഎൻഎ നൽകാതെ വിട്ടു നൽകില്ലെന്ന് മലേഷ്യന്‍ അധികൃതര്‍.

ക്വാലാലംപൂര്‍: മലേഷ്യയിലെ ക്വാലാലംപൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മൃതശരീരം കുടുംബാംഗങ്ങളുടെ ഡിഎൻഎ നൽകാതെ വിട്ടു നൽകില്ലെന്ന് മലേഷ്യന്‍ അധികൃതര്‍.

കൊലപാതകത്തിന് പിന്നില്‍ കിം ജോങ് ഉന്നിന്റെ കൈകളുണ്ടെന്നാണ് ആരോപണം. ഉന്നിന്റെ നിര്‍ദ്ദേശ പ്രകാരം ഉത്തര കൊറിയന്‍ ചാരസംഘടനയാണ് നാമിനെ കൊലപ്പെടുത്തിയതെന്നാണ് ദക്ഷിണ കൊറിയയും അമേരിക്കയും ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കിം ജോങ് നാം കൊല്ലപ്പെട്ടത്. ഏഷ്യന്‍ വംശജരായ രണ്ട് യുവതികള്‍ വിഷം നിറച്ച സൂചി ഉപയോഗിച്ച്‌ നാമിനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x