അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ എന്റോള്‍മെന്റ് കൂട്ടിയതിനാല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയ തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകള്‍ക്കുള്ള തൊഴില്‍ സാധ്യത വളരെ കുറഞ്ഞിരിക്കുകയാണ്. തങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ഫുള്‍ ടൈം ജോലി കണ്ടെത്തുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ സ്റ്റഡീസാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. 2008നും 2014നും ഇടയില്‍ ഫുള്‍ടൈം ജോലി കണ്ടെത്തിയ ഗ്രാജ്വേറ്റുകളുടെ എണ്ണം 89 ശതമാനത്തില്‍ നിന്നും 67 ശതമാനമായി കുറഞ്ഞു.
യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകള്‍ വര്‍ധിച്ച് വരുകയാണെങ്കിലും അവര്‍ക്ക് ലഭ്യമാകുന്ന ഫുള്‍ ടൈം തൊഴിലുകള്‍ കുറഞ്ഞ് വരുന്ന അവസ്ഥയാണുള്ളതെന്നാണ് അഡ്ജക്ട് പ്രഫസറായ ടോം കാര്‍മെല്‍ വെളിപ്പെടുത്തി. 2008ല്‍ മാത്രം ലാംഗ്വേജിലും ലിറ്ററേച്ചറിലുമുള്ള 22 ശതമാനം ഗ്രാജ്വേറ്റുകള്‍ക്കും 22 ശതമാനം ഫുള്‍ടൈം ജോലി ലഭിച്ചിരുന്നു. എന്നാല്‍ അത് 12 ശതമാനമായി താഴുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകളില്‍ ഫുള്‍ ടൈം ജോലി കണ്ടെത്തുന്നതില്‍ 20 ശതമാനം കുറവുണ്ടെന്നിരിക്കെ ഗ്രാജ്വേഷന്‍ കഴിഞ്ഞ് എത്തുന്നവരുടെ എണ്ണം 20,000ത്തില്‍ നിന്നും 27,000ആയി വര്‍ധിച്ചു.
യൂണിവേഴ്‌സിറ്റികള്‍ ആവശ്യത്തില്‍ കൂടുതല്‍ ഗ്രാജ്വേറ്റുകളെ തൊഴില്‍ വിപണിയിലേക്ക് തള്ളി വിടുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഡോ. കാര്‍മെല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകളുടെ അമിത സപ്ലൈ ഉണ്ടെന്ന ആരോപണത്തെ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവായ ബെലിന്‍ഡ എതിര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.