റിയാദ്: ഹജ്ജ് നടപടി ക്രമങ്ങള്‍ തീര്‍ഥാടകുടെ നാട്ടില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കി സൗദിയിലേക്കുള്ള പ്രവേശനം ലഘൂകരിക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നു. കൂടുതല്‍ തീര്‍ഥാടകരെത്തുന്ന 27 രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യയാണ് പുതിയ തീരുമാനം അറിയിച്ചത്.
നടപടി ക്രമങ്ങള്‍ തീര്‍ഥാടകുടെ നാട്ടില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കി ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദിയിലേക്കുള്ള പ്രവേശനം ലഘൂകരിക്കലാണ് പദ്ധതി. ഇതു വഴി വിമാനത്താവളങ്ങലിലെ കാലതാമസവും തിരക്കും കുത്തനെ കുറയും. മലേഷ്യയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് കഴിഞ്ഞ വര്‍ഷം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഇത് വന്‍ വിജയമായി. ഈ സാഹചര്യത്തിലാണ് പദ്ധതി വ്യാപനം.
ജവാസാത്ത് അഥവാ സൌദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിരലടയാള രജിസ്റ്റട്രേഷന്‍, ആരോഗ്യ നടപടിക്രമങ്ങള്‍, താമസസ്ഥലം നിര്‍ണയിക്കല്‍, സേവന ഗ്രൂപ്പുകളെ നിര്‍ണയിച്ചു നല്‍കല്‍ എന്നിവയാണ് സ്വന്തം രാജ്യത്ത് പൂര്‍ത്തിയാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.