ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും.
ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. അതുകൊണ്ട് തന്നെ പലരും മുന്‍പേ തന്നെ ഈ കാര്‍ഡുകള്‍ തമ്മില്‍ ലിങ്ക് ചെയ്ത് കാണും. ചിലര്‍ ചെയ്തിട്ടുണ്ടാകില്ല. നിങ്ങള്‍ ആധാറും പാനും തമ്മില്‍ നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം? ഇല്ലെങ്കില്‍ എങ്ങനെ ബന്ധിപ്പിക്കണം?.
ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാന്‍ മൂന്ന് വഴികള്‍:
ഓണ്‍ലൈന്‍ ലിങ്കിംഗ്: www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ ‘ലിങ്ക് ആധാര്‍’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ശേഷം പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പേര് തുടങ്ങി അവര്‍ ചോദിക്കുന്ന വിവരങ്ങളെല്ലാം നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
ഇന്‍കംടാക്സ് അക്കൗണ്ട് വഴി: ഇന്‍കംടാക്സ് ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവര്‍ അക്കൗണ്ട് ഉണ്ടാക്കണം. ലോഗിന്‍ ചെയ്തയുടന്‍ തന്നെ പാന്‍ -ആധാര്‍ ലിങ്ക് എന്ന് കാണിക്കുന്ന ഒരു പോപ്പ് അപ്പ് വരും. ഇതല്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിംഗ്സില്‍ പോയി ലിങ്ക് ആധാര്‍ എന്ന ടാബ് സെലക്ട് ചെയ്യാം. തുടര്‍ന്ന് ആധാര്‍ നമ്പറും താഴെ നല്‍കിയിരിക്കുന്ന ക്യാപ്ചാ കോഡും നല്‍കി ആധാര്‍ ലിങ്ക് ചെയ്യാം.
എസ്എംഎസ്: ഇതൊന്നുമല്ലാതെ എസ്എംഎസ് വഴിയും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം. താഴെ കാണുന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടത്.
UIDPAN<12 digit Aadhaar><10 digit PAN>
ആധാറും പാനും നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം?:
https://www1.incometaxindiaefiling.gov.in/e-FilingGS/Services/AadhaarPreloginStatus.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കി ‘വ്യൂ ലിങ്ക് ആധാര്‍ സ്റ്റേറ്റസ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
ആധാറും പാനും നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം? Correct link
https://www1.incometaxindiaefiling.gov.in/e-FilingGS/Services/AadhaarPreloginStatus.html