ലണ്ടന്‍: ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെയും ബ്രിട്ടന്‍ ഇന്ത്യയെ റെഡ് പട്ടികയിലാക്കിയതിന്റെയും പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ മേയ് ഒന്നിന് ഭാഗികമായി പുനരാരംഭിക്കും.
ഈ മാസം 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നത്. ഡല്‍ഹി, മുംബൈ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലേക്കാണു മേയ് ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഭാഗികമായി സര്‍വീസ് പുനരാരംഭിക്കുന്നത്.
മേയ് 2,3,7,9,10,14 തീയതികളിലാണ് ഡല്‍ഹിയില്‍ നിന്നു ലണ്ടന്‍ ഹീത്രുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍.
മേയ് 1,4,6,8,11,13,15, തീയതികളിലാണ് മുംബൈ- ഹീത്രൂ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മേയ് 5,12 തീയതികളിലാണ് ബാംഗ്ലൂരില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍.
ഈ ദിവസങ്ങളില്‍ യാത്രയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്കുചെയ്തിരുന്നവര്‍ ടിക്കറ്റുകള്‍ റീ ബുക്ക് ചെയ്യുകയോ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് റീ വാലിഡേറ്റ് ചെയ്യുകയോ വേണ്ടതാണ്.
പുതിയ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പിലൂടെയും ട്രാവല്‍ ഏജന്റുമാര്‍ മുഖേനെയും ബുക്ക് ചെയ്യാം. ഇരുരാജ്യങ്ങളിലെയും കോവിഡ് നിയന്ത്രണങ്ങളനുസരിച്ചും ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ചുമാകും എയര്‍ ഇന്ത്യ യാത്രാസൗകര്യം ഒരുക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.