Currency

ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ എഡിസന്‍ മേയര്‍ സ്ഥാനാര്‍ഥി

സ്വന്തം ലേഖകന്‍Monday, February 22, 2021 4:20 pm

ന്യുജഴ്‌സി: ന്യുജേഴ്‌സി സംസ്ഥാനത്തെ എഡിസന്‍ സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17 നാണ് ഇതു സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ പോപ്പുലേഷന്‍ ഉള്ള സിറ്റി കൂടിയാണിത്.

ടാക്‌സ് നിയമങ്ങളില്‍ സ്ഥിരതയും സിറ്റിയിലെ ജീവിതനിലവാരം ഉയര്‍ത്തുകയും പുതിയ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുകയും ചെയ്യുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് സപ്ന പറഞ്ഞു.

ഏഷ്യന്‍ ഫസഫിക്ക് അമേരിക്കന്‍ ലോയേഴ്‌സ് (ന്യുജേഴ്‌സി) പ്രസിഡന്റാണ് സപ്ന. ആല്‍ബനി ലൊ സ്‌കൂളില്‍ നിന്നാണ് നിയമ ബിരുദം ലഭിച്ചത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x