അമേരിക്കയിലെ പ്രമുഖ ഇന്ത്യൻ അമേരിക്കൻ ലൊയറായ മനിഷാ സിംഗിനെ ഇക്കണോമിക് അഫയേഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സെനറ്റ് അംഗീകരിച്ചു. 2017 ജനുവരി മുതൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥാനത്താണ് നാല്പത്തഞ്ചുകാരിയായ ഇന്ത്യൻ വംശജ നിയമിതയായിരിക്കുന്നത്.
ഫ്ളോറിഡായിൽ താമസിക്കുന്ന മനിഷാ സിംഗിനു സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി എയ്ഡ്, ഇക്കണോമിക്സ് ബ്യൂറോ, എനർജി ആൻഡ് ബിസിനസ് അഫയേഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറിഎന്നീ പദവികളിൽ പ്രവർത്തിച്ച് മുൻപരിചയമുണ്ട്. ഉത്തർപ്രദേശിൽ നിന്നും യുഎസിൽ എത്തിയവരാണ് മനീഷയുടെ കുടുംബം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.