Currency

യുഎസ് പോ​ലീ​സി​ന്റെ അ​വ​ഗ​ണ​ന നേ​രി​ടു​ന്നവരിൽ അധികവും​ ഇ​ന്ത്യ​ൻ വം​ശ​ജർ

സ്വന്തം ലേഖകൻWednesday, December 13, 2017 9:49 pm
US-police

അമേരിക്കൻ പോലീസിന്‍റെ അവഗണനയ്ക്കും അപമര്യാദയായ പെരുമാറ്റത്തിനും മറ്റും വിധേയരാകുന്നവരിൽ കൂടുതലും ഇന്ത്യൻ അമേരിക്കൻ വംശജരാണെന്ന് കണ്ടെത്തൽ. വാഹനം തടഞ്ഞുനിർത്തി പൊലീസ് പരിശോധന നടത്തുന്നതിൽ ഇന്ത്യൻ അമേരിക്കൻ വംശജർ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു-17 ശതമാനം.

കഴിഞ്ഞ ആഴ്ച നാഷണൽ പബ്ലിക്ക് റേഡിയോ, റോബർട്ട് വുഡ് ജോണ്‍സണ്‍ ഫൗണ്ടേഷൻ, ഹാർവാർഡ് ടി. എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് എന്നിവർ ഡിസ്ക്രിനിനേഷൻ ഇൻ അമേരിക്ക എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഏഷ്യൻ അമേരിക്കൻ വംശജരിൽ 21 ശതമാനം ഭീഷണിക്കോ, പരിഹാസത്തിനോ, എട്ടു ശതമാനത്തോളം ലൈംഗീക പീഡനത്തിനോ ഇരയാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x