Currency

ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ സിം​​​ഗ​​​പ്പൂ​​​രി​​​ന്റെ അ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്റ്

സ്വന്തം ലേഖകൻSaturday, September 2, 2017 9:34 pm
ST-JY-Pillay

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ ജോസഫ് യുവരാജ്പിള്ള എന്ന ജെ.വൈ.പിള്ള(83) സിംഗപ്പൂർ ആക്ടിങ് പ്രസിഡന്റ് പദവിയിൽ. പ്രസിന്‍റ് അയിരുന്ന ടോണി റ്റാൻ കെംഗ് യാം കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ജെ വൈ പിള്ള ഇടക്കാല പ്രസിഡന്റ് ആയിരിക്കുന്നത്. സെപ്തംബർ അവസാനം അവസാനം പുതിയ പ്രസിഡന്‍റ് ചുമതല ഏറ്റെടുക്കുന്നതുവരെയാണ് കാലാവധി.

അറുപതിലേറെ തവണയാണ് തമിഴ് വംശജനായ പിള്ള ഇങ്ങനെ തൽക്കാല പ്രസിഡന്റായി രാജ്യം ഭരിച്ചത്. 2007ൽ അന്നത്തെ പ്രസിഡന്റ് എസ്.ആർ. നാഥന്റെ അഭാവത്തിൽ 16 ദിവസം ഭരിച്ചതാണ് ദീർഘമായ കാലാവധി. പ്രസിഡന്‍റ് വിദേശപര്യടനം നടത്തിയ വേളയിലൊക്കെയും ഉപദേശക സമിതി അധ്യക്ഷനായ ജെ വൈ പിള്ളയാണ് പ്രസിഡന്റ് ആയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x