മസ്കത്ത്: ഒമാനില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് വേണ്ടിയുള്ള ഹോട്ടലുകള്‍ സഹല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നു. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ കുടുംബത്തിനൊപ്പം വരികയാണെങ്കില്‍ അവര്‍ക്ക് ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈന് നിര്ബന്ധമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള ഇ-മുഷ്രിഫ് വെബ്സൈറ്റിന്റെ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുള്ളത്. ഇ-മുഷ്രിഫ് വെബ്സൈറ്റില്‍ യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഹോട്ടല്‍ ബുക്കിങ്ങിനുള്ള ഓപ്ഷന് ലഭിക്കുക. ഓരോ ഗവര്‍ണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹോട്ടലുകളുടെയും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളുടെയും വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഹോട്ടല്‍ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലര്‍ രജിസ്ട്രേഷന് ഫോമിന്റെ പ്രിന്റൗട്ട് ഒമാനിലേക്ക് വരുന്നുവര്‍ കൈവശം വെക്കണം. കുട്ടികള്‍ ഒറ്റക്ക് വരുകയാണെങ്കില്‍ അവര്‍ക്ക് വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. അറുപതും അതിന് മുകളിലുമുള്ളവരും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികളും അല്ലാത്തവര്‍ക്ക് സഹല വഴിയുള്ള ബുക്കിങ് നിര്‍ബന്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.