മലേഷ്യയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കു ഇനി ഒരാഴ്ചയ്ക്കുള്ളിൽ വിസ ലഭ്യമാകും. നേരത്തെ 19 ദിവസത്തിനു ശേഷമായിരുന്നു വിസ ലഭിച്ചിരുന്നത്. ഇനിമുതൽ വിസ അനുവദിക്കുന്ന ദിവസം തന്നെ വിസ അപ്രൂവൽ ലെറ്റർ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാനാകും.
നേരത്തെ പോസ്റ്റൽ വഴിയായിരുന്നു അധികൃതർ രേഖകൾ അയച്ചിരുന്നത്. തന്മൂലമാണു വിസ അനുമതിപത്രം ലഭിക്കാൻ കൂടുതൽ സമയം എടുക്കേണ്ടി വന്നിരുന്നതെന്നും ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഒരുങ്ങിയതോടെ നിരവധി പേർക്ക് ഇതു ഗുണപ്രദമാകും.
കുടിയേറ്റകാര്യ വകുപ്പിലെ വിസ, പാസ് പെർമിഷൻ ഡിവിഷൻ മേധാവി മൊഹമ്മദ് ഫർദി അഹമ്മദ് ആണു ഇക്കാര്യം അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.